15
May 2024
Tue
15 May 2024 Tue
Sushil Kumar Modi

പട്‌ന: ബിഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ സുശീല്‍ കുമാര്‍ മോദി(72) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ കോട്ടയം സ്വദേശിയായ ജെസ്സി ജോര്‍ജ്. ( Sushil Kumar Modi passed away )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഹാറില്‍ ബിജെപിയുടെ മുന്‍നിര നേതാവായിരുന്ന സൂശീല്‍ കുമാര്‍ മോദി ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താരപ്രചാരകരുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും രോഗബാധ മൂലം വിട്ടുനില്‍ക്കുകയായിരുന്നു.

രാജ്യസഭാ കാലാവധി അവസാനിച്ചതിനു പിന്നാലെ അദ്ദേഹം ലോക്‌സഭാ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നായിരുന്നു സൂചന. എന്നാല്‍, രോഗം മൂര്‍ച്ഛിച്ചതിനാല്‍ മല്‍സര രംഗത്തു നിന്ന് മാറിനില്‍ക്കുയായിരുന്നു. 2005-2013 കാലത്തും 2017-2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക