ജയ്പൂര്‍: രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് കമ്പനിയില്‍ ലിഫ്റ്റ് തകര്‍ന്ന് 14 ജീവനക്കാര്‍ ഖനിയില്‍ കുടുങ്ങി. സ്ഥാപനത്തിലെ സീനിയര്‍ വിജിലന്‍സ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് കുടുങ്ങിയത്. നീം കാ താനെ ജില്ലയിലെ കോലിഹാന്‍ ഖനിയിലാണ് സംഭവമുണ്ടായത്. ഇവരെ പുറത്തെത്തിക്കുന്നതിന് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ( Lift Collapse Traps Vigilance Team In Rajasthan Mine )
|
അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് പ്രവീണ്‍ നായിക് പറഞ്ഞു. അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്. ഖനിയില്‍ 2000 അടി താഴ്ചയിലാണ് ആളുകള്‍ കുടുങ്ങി കിടക്കുന്നത്. ചീഫ് വിജിലന്‍സ് ഓഫിസര്‍ ഉപേന്ദ്ര പാണ്ഡെ, ഖേത്രി കോപ്പര്‍ കോംപ്ലക്സ് യൂനിറ്റ് ഹെഡ് ജിഡി ഗുപ്ത, കോലിഹാന്‍ ഖനി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എ കെ ശര്‍മ, സംഘത്തടൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയ മാധ്യമപ്രവര്ത്തകന് തുടങ്ങിയവര്‍ ഖനിയില്‍ കുടുങ്ങിയവരില്പ്പെടുന്നു.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് പ്രദേശത്തെ എം.എല്‍.എ ധര്‍മപാല്‍ ഗുജ്ജാര്‍ പറഞ്ഞു. എല്ലാവരേയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ ഖനിയില്‍ പരിശോധനക്കായാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയര്‍ പൊട്ടി ഇവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
Also Watch
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





