29
May 2024
Sun
29 May 2024 Sun
man kills 5 among kid for rejecting marriage proposal

വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ അഞ്ചംഗ കുടുംബത്തെ വെട്ടിക്കൊന്ന് 33കാരന്‍ ജീവനൊടുക്കി. ഛത്തീസ്ഗഡിലെ സാരന്‍ഗഡ്-ബിലൈഗഡ് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. മനോജ് എന്നയാളാണ് കൂട്ടക്കൊലയ്ക്കു ശേഷം ജീവനൊടുക്കിയത്.(man kills 5 among kid for rejecting marriage proposal)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹേംലാല്‍ സാഹു(55), ഭാര്യ ജഗ്മോതി സാഹു(50),പെണ്‍മക്കളായ മീരാ സാഹു(30), മംത സാഹു(35), പേരക്കുട്ടി ആയുഷ്(5)എന്നിവരാണ് കൊല്ലപ്പെട്ടത്. തയ്യല്‍ക്കാരനായ മനോജ് അവിവാഹിതനാണ്.

ഇയാള്‍ 2017ല്‍ മീരയോട് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്ന് മനോജ് യുവതിയുടെ കുടുംബത്തെ ആക്രമിച്ചിരുന്നു. ഈ കേസില്‍ വിചാരണ നടന്നുവരുന്നതിനിടെയാണ് കൂട്ടക്കൊല അരങ്ങേറിയത്. റായ്പൂറില്‍ ഭര്‍ത്താവിനൊപ്പമായിരുന്ന മീര മകനൊപ്പം അച്ഛനെയും അമ്മയെയും കാണാനെത്തിയപ്പോഴായിരുന്നു മനോജ് കോടാലിയുമായെത്തി ഇവരെ വെട്ടിവീഴ്ത്തിയത്.