30
May 2024
Sun
30 May 2024 Sun
BJP CANDIDATE VANDALISING EVM

ഭുവനേശ്വര്‍: ഒഡിഷയിലെ ഖുര്‍ദാ ജില്ലിയില്‍ വോട്ടിങ് യന്ത്രം തല്ലിപ്പൊളിച്ച ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. വോട്ടങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ചിലിക എംഎല്‍എയും ഇത്തവണ ഖുര്‍ദയിലെ സ്ഥാനാര്‍ത്ഥിയുമായ പ്രശാന്ത് ജഗ്ദേവിന് വോട്ടു ചെയ്യാന്‍ കൂടുതല്‍ സമയം വരിയില്‍ കാത്തുനില്‍ക്കേണ്ടി വന്നു. (bjp-candidate-arrested-in-odisha-for-vandalising-evm) ഭാര്യയ്ക്കൊപ്പമാണ് ഇയാള്‍ വോട്ടു ചെയ്യാന്‍ എത്തിയത്. തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസറുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ടേബിളിലിരുന്ന ഇവിഎം തള്ളി തറയിലിടുകയുമായിരുന്നു. ഇതോടെ വോട്ടിങ് യന്ത്രം താഴെ വീണ് പല കഷ്ണങ്ങളുമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് അവിനാശ് കുമാര്‍ പറഞ്ഞു. കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രശാന്ത് ജഗ്ദേവിനെ ഖുര്‍ദ ജയിലിലേക്കു മാറ്റി. പോളിംഗ് ബൂത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് കൂടാതെ ഉദ്യോഗസ്ഥരെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി ജില്ലാ ഇലക്ഷന്‍ ഓഫീസറോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.