02
Jun 2024
Wed
02 Jun 2024 Wed

ന്യൂഡൽഹി: NDA യുടെ നേതാവായി നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന എൻഡിഎ യോ​ഗത്തിലാണ് മോദിയെ മുന്നണി നേതാവായി തെരഞ്ഞെടുത്തത്. ഇതോടെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനമന്ത്രി പദ​ത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ലഭിക്കും എന്ന് ഉറപ്പായി.
. എൻഡിഎ സഖ്യത്തിന്റെ നേതാവായി ഏകകണ്ഠമായാണ് മോദിയെ തെരഞ്ഞെടുത്തത്. ശനിയാഴ്ച പുതിയ മന്ത്രിസഭ ചുമതയേൽക്കും.

നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെഡിയുവും ടിഡിപിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ഷിൻഡെ വിഭാഗം ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. ഏഴ് സ്വതന്ത്ര്യ എംപിമാരും NDA ക്ക് പിൻതുണ അറിയിച്ചു.

അമിത് ഷായും നഡ്ഡയും രാജ്നാഥ് സിങ്ങും സഖ്യകക്ഷികളുമായി ചർച്ച നടത്തും.

അതേസമയം സർക്കാർ രൂപീകരിക്കാനുള്ള ആലോചനയിൽ നിന്നും ഇന്ത്യ മുന്നണി പിൻവാങ്ങിയിട്ടുണ്ട്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എൻ ഡി എ സർക്കാരിനുള്ള കത്ത് നൽകിയ സാഹചര്യത്തിലാണ് ഇത്.

എന്നാൽ സർക്കാർ രൂപീകരണത്തിന് പ്രാദേശിക കക്ഷികൾ ശ്രമിച്ചാൽ പിന്തുണക്കാനാണ് കോൺഗ്രസിന്‍റെ നീക്കം.

മറ്റന്നാൾ ചേരുന്ന എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് മോഡി രാഷ്ട്രപതിയെ കാണുന്നുണ്ട്.