|
അറഫാത്ത്: ഹജ്ജിനോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മക്കയിലെ അല്‍ ഹറം മസ്ജിദില്‍ നിന്ന് 22 കിലോമീറ്ററും ഹജ്ജിന്റെ പ്രധാന കര്‍മഭൂമിയായ മിന തമ്പു നഗരിയില്‍ നിന്ന് 10 കിലോ മീറ്ററും അകലെയുള്ള അറഫാത്ത് മൈതാനിയിലാണ് അറഫ സംഗമം നടക്കുക. ഇവിടെയുള്ള മസ്ജിദുന്നമിറ പള്ളിയില്‍ വച്ചായിരിക്കും അറഫ പ്രസംഗത്തിനും നിസ്‌കാരങ്ങള്‍ക്കും ഇമാം നേതൃത്വം നല്‍കുക.
അറഫ സംഗമത്തിനെത്തിയ പ്രവാചകന്‍ മുഹമ്മദ് നബി നിസ്‌കരിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്ത സ്ഥലത്ത് നിര്‍മിച്ചിട്ടുള്ളതാണ് അല്‍ നമിറ മസ്ജിദ്. മസ്ജിന്റെ ആദ്യ പകുതി അറഫാത്ത് മൈതാനിയുടെ പുറത്തും പിന്‍വശം അറഫാത്ത് പരിധിയിലുമായാണ് പണിതിട്ടുള്ളത്. മസ്ജിദിനകത്തു മാത്രം മൂന്നര ലക്ഷം പേര്‍ക്ക് ഒരേ സമയം നിസ്‌കാരം നിര്‍വഹിക്കാം. മസ്ജിന്റെ പരിസരങ്ങളിലും അറഫാത്ത് മൈതാനത്തുമായി 25 ലക്ഷത്തിലേറെ വരുന്ന ഹാജിമാരും അനുബന്ധ സേവനങ്ങള്‍ക്കെത്തിയവരും നിസ്‌കരിക്കും.
മസ്ജിന്റെ ആദ്യ പകുതി അറഫയുടെ പുറത്തും പിന്‍ വശം അറഫയുടെ പരിധിയിലുമായാണ് പണിതിട്ടുള്ളത്. പുരാതന കാലം മുതല്‍ നാമകരണം ചെയ്യപ്പെട്ട അറഫ മൈതാനത്തിനു സമീപമുള്ള നമിറ എന്ന സ്ഥലത്തിലേക്കു ചേര്‍ത്താണ് നമിറ മസ്ജിദ് എന്നു ഈ പള്ളിക്കു പേരു വന്നത്. ദുല്‍ഹജ് 9ന് അറഫ സംഗമത്തിനെത്തുന്ന തീര്‍ത്ഥാടക ലക്ഷങ്ങളോട് അറഫയിലെ അല്‍നമിറ മസ്ജിദിലെ മദ്ധ്യാഹ്ന നമസ്‌കാരത്തിനു മുമ്പായി ഇമാം പ്രവാചകന്റെ അറഫ പ്രസംഗത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള പ്രഭാഷണം നിര്‍വഹിക്കും. ഇത്തവണ ഗ്രാന്റ് മസ്ജിദ് ഇമാം ശൈഖ് മാഹിര്‍ ആണ് പ്രഭാഷണം നടത്തുക.
Sheikh Maher will deliver the sermon at the Namirah Mosque, Makkah on Arafat Day


