26
Jun 2024
Sat
26 Jun 2024 Sat
Woman Slipped From Terrace

ബംഗളൂരു: സോപ്പില്‍ ചവിട്ടി കാല്‍ വഴുതി വീടിന്റെ ടെറസില്‍ നിന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്. (Woman Slipped From Terrace )കര്‍ണാടകയിലെ കനക നഗറിലാണ് വീടിന്റെ ടെറസില്‍ നിന്ന് യുവതി കാല്‍ വഴുതി വീണത്. കൈകളില്‍ പിടിച്ചുതൂക്കി രക്ഷിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും ഊര്‍ന്ന് നിലത്തേക്ക് വീഴുകയായിരുന്നു. അയല്‍വാസികള്‍ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം കെട്ടിടത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു റുബായ് എന്ന യുവതി. അബദ്ധത്തില്‍ സോപ്പില്‍ ചവിട്ടി തെന്നുകയായിരുന്നു. ഉടന്‍ തന്നെ ഭര്‍ത്താവ് യുവതിയുടെ കൈകളില്‍ പിടിച്ച് തൂക്കി തിരികെ കയറ്റാന്‍ ശ്രമിച്ചു.
women slipped

ഇതിനിടെ യുവതിയെ രക്ഷിക്കാന്‍ താഴെ ആള്‍ക്കൂട്ടം സജ്ജമായി നില്‍ക്കുന്നുമുണ്ടായിരുന്നു. എന്നാല്‍, അല്‍പ്പ നിമിഷള്‍ക്കു ശേഷം ഭര്‍ത്താവിന്റെ പിടിവിട്ട് യുവതി താഴേക്ക് പതിച്ചു. താഴെ നിന്നവര്‍ക്കും യുവതിയെ പിടിക്കാനായില്ല. വീഴ്ചയില്‍ റുബായിക്ക് ഗുരുതര പരിക്കേറ്റു. ഇവരെ വിക്ടോറിയ ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.