ഹാസ്സന്‍: നിരവധി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ച കേസില്‍ അറസ്റ്റിലായ ഹാസന് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ സഹോദരന് സൂരജ് രേവണ്ണയും അറസ്റ്റില്‍. (Suraj Revanna arrested over abusing party worker) കര്‍ണാടകയില്‍ ജെഡിഎസ്സിന്റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കൂടിയായ സൂരജ് തന്റെ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇന്ന് രാവിലെയാണ് അറസ്റ്റ് നടന്നത്.
|
ഹോലെ നര്‍സിപുരയിലെ ഗണ്ണികാഡയിലുള്ള ഫാം ഹൗസില്‍ വെച്ചായിരുന്നു പീഡനമെന്ന് പരാതിക്കാരന് ആരോപിക്കുന്നു.
സജീവ പാര്‍ട്ടി പ്രവര്‍ത്തകനായ ഇയാള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സൂരജ് രേവണ്ണയെ കാണുന്നത്. ഒരു ജോലിക്ക് വേണ്ടി സഹായം തേടി ചെന്ന തന്നോട് സൂരജ് ഗണ്ണികാഡയിലെ ഫാം ഹൗസിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ജൂണ്‍ 16ന് താന്‍ ഫാം ഹൗസിലെത്തി. സൂരജിന്റെ മുറിക്കകത്ത് കയറിയ ഉടനെ അദ്ദേഹം അടുത്തുവരികയും അസ്വാഭാവികമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് എന്റെ ചുണ്ടില്‍ ഉമ്മവെച്ചു. തന്റെ കൂടെ ജീവിച്ചാല്‍ രാഷ്ട്രീയത്തില്‍ വളരാനുള്ള സൗകര്യം ഒരുക്കിത്തരുമെന്ന് സൂരജ് എനിക്ക് വാഗ്ദാനം ചെയ്തു. താന്‍ എതിര്‍ത്തെങ്കിലും അദ്ദേഹം വകവച്ചില്ല. ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും അദ്ദേഹം എന്റെ വസ്ത്രങ്ങള്‍ അഴിച്ചു. എന്നെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ച എന്നെ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന് ആരോപിക്കുന്നു.
ഐപിസി 377ാം വകുപ്പ് പ്രകാരമാണ് സൂരജിനെതിരായ കേസ്. പരാതിക്കാരനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.
പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക പീഡന വിവാദം ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കര്‍ണാടകയില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്‍ഡിഎ സഖ്യത്തില്‍ മല്‍സരിച്ച പ്രജ്വല്‍ ഹാസനില്‍ തോറ്റിരുന്നു. ജെഡിഎസിന്റെ കോട്ടയായ ഈ സീറ്റില്‍ കോണ്‍ഗ്രസിന്റെ ശ്രേയസ് പട്ടേല്‍ 42,649 വോട്ടുകള്‍ക്കാണ് ജയിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





