18
Jun 2024
Mon
18 Jun 2024 Mon
Russia attack

മോസ്‌കോ: റഷ്യയിലെ ദാഗിസ്താനില്‍ ക്രിസ്ത്യന്‍ പള്ളിക്കും ജൂത ആരാധനാലയത്തിനും പോലീസ് പോസ്റ്റിനും നേരെ വെടിവെയ്പ്പ്. (More than a dozen killed in synagogue, church attacks in Russia’s Dagestan) സംഭവത്തില്‍ പോലിസുകാരും സിവിലിയന്മാരും ഒരു ക്രിസ്ത്യന്‍ പുരോഹിതനും ഉള്‍പ്പെടെ 15ലേറെ പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച്ച വൈകുന്നേരമാണ് മഖാചികാല, ഡര്‍ബന്റ് നഗരങ്ങളില്‍ വെടിവയ്പ്പുണ്ടായത്. രണ്ട് ഓര്‍ത്തഡോക്‌സ് ചര്‍ച്ച, ഒരു സിനഗോഗ്, പോലീസ് പോസ്റ്റ് എന്നിവയ്ക്ക് നേരേയായിരുന്നു ആക്രമണം. പള്ളിയിലെത്തിയവര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു വൈദികനും നാല് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ പ്രത്യാക്രമണത്തില്‍ അക്രമികളില്‍ ചിലരും കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിയില്ലെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

മുസ്ലിം ഭൂരിപക്ഷ മേഖലയായ ദാഗിസ്താനിലെ പുരാതന ജൂത സമൂഹം താമസിക്കുന്ന പ്രദേശമാണ് ഡര്‍ബന്റ്. ആക്രമണം നടന്ന ചര്‍ച്ചും ഇതേ സ്ഥലത്താണ്. ഇവിടെ നിന്ന് 125 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന മറ്റൊരു പ്രദേശമായ മഖാചികാല. ദാഗിസ്താന്റെ തലസ്ഥാനമാണ് ഇത്.

ആക്രമണത്തെ തുടര്‍ന്ന് ഡര്‍ബന്റിലെ സിനഗോഗിന് തീപ്പിടിച്ചു. ചര്‍ച്ചില്‍ നിന്നും പുക ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അന്താരാഷ്ട്ര ഭീകര സംഘടനയില്‍പ്പെട്ടവരാണ് അക്രമികളെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപോര്‍ട്ട് ചെയ്തു.