29
Jun 2024
Mon
29 Jun 2024 Mon
two teens drown while taking selfie from boat

വള്ളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ ഗംഗാ നദിയില്‍ വീണ് കൂട്ടുകാരായ രണ്ട് കൗമാരക്കാര്‍ മരിച്ചു. മൂന്നാമന്‍ രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ശനിയാഴ്ചയാണ് സംഭവം. തൗഹീദ്(17), ഷാന്‍(18)എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഫഹദ്(19)ആണ് നീന്തി രക്ഷപെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രയാഗ്പൂര്‍ ഗംഗാ തീരത്തെത്തിയ മൂവരും വള്ളത്തില്‍ കയറി സെല്‍ഫിയെടുക്കാന്‍ പോവുകയായിരുന്നു. വള്ളത്തിന്റെ മുനമ്പിലെത്തി സെല്‍ഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ വള്ളം മറിയുകയും രണ്ടുപേര്‍ ഒഴുക്കില്‍ പെടുകയുമായിരുന്നു.

ഒഴുക്കില്‍പെട്ട തൗഹീദിനെയും ഷാനെയും മുങ്ങല്‍വിദഗ്ധരെത്തിയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുടുംബങ്ങള്‍ക്കു വിട്ടുനല്‍കി.