17
Jun 2024
Mon
17 Jun 2024 Mon
Kerala Gold Rate 28900 has fallen in two weeks

കൊച്ചി: ഇടയ്‌ക്കൊന്ന് കൂടിയെങ്കിലും കേരളത്തില്‍ സ്വര്‍ണവില താഴേക്ക്. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. 80 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53,000 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ സ്വര്‍ണത്തിന് 720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വര്‍ണ്ണ വില ആദ്യമായി 50000 കടന്നത് മാര്‍ച്ച് 29 നായിരുന്നു. അന്ന് ഒറ്റയടിക്ക് 440 രൂപ കൂടിയാണ് സ്വര്‍ണവില 50,400 രൂപയായത്. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണ്ണ വില ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് മെയ് തുടക്കത്തില്‍ കുതിച്ചു കയറിയത്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ കുറവ് വന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.

മെയ് മാസം 20ന് സ്വര്‍ണവില 55,120 രൂപയില്‍ എത്തിയിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഉണ്ടാകുന്ന ചലനങ്ങളാണ് കേരളത്തിലെ സ്വര്‍ണവിപിണിയിലും കാണുന്നത്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍’ (AKGSMA) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില ഇവര്‍ നിശ്ചയിക്കുന്നത്.

kerala gold price today 24 june 2024