ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടി ദേഹത്തുവീണ് മലപ്പുറം മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകന്‍ അലിഖാനാണ് (62) മരിച്ചത്.
മില്ലേനിയം എക്‌സ്പ്രസ് ട്രെയിനില്‍ ഡല്‍ഹിയിലേക്കു പോവുമ്പോള്‍ തെലങ്കാനയ്ക്ക് സമീപം വാറങ്കലില്‍ വച്ച് ചൊവ്വാഴ്ച രാത്രിയാണ് അലിഖാന്റെ ദേഹത്തേക്ക് ബെര്‍ത്ത് പൊട്ടിവീണത്.
|
ബെര്‍ത്തിലുണ്ടായിരുന്ന യാത്രികനും അലിഖാന്റെ ദേഹത്തേക്ക് പതിച്ചിരുന്നു. അപകടത്തില്‍ അലിഖാന്റെ കഴുത്തിലെ മൂന്ന് അസ്ഥികള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതമേല്‍ക്കുകയും കൈകാലുകള്‍ തളരുകയും ചെയ്തു. റെയില്‍വേ അധികൃതര്‍ ഉടന്‍ അലിഖാനെ വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ കിങ്‌സ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയും വെള്ളിയാഴ്ച ശസ്ത്രക്രിയ വിധേയനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നില ഗുരുതരമായി തുടര്‍ന്ന് അലിഖാന്‍ തിങ്കളാഴ്ച മരണത്തിനു കീഴടങ്ങി.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച വീട്ടിലെത്തിച്ച മൃതദേഹം ഇന്നുരാവിലെ എട്ടിന് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ഷക്കീല (എറണാകുളം). മകള്‍: ഷസ. സഹോദരങ്ങള്‍: ഹിഷാം, അബ്ദുല്ലക്കുട്ടി, ഉമര്‍, ബക്കര്‍, ഹവ്വാ ഉമ്മ, കദീജ, മറിയു. പരേതനായ ചേകനൂര്‍ മൗലവി സഹോദരീ ഭര്‍ത്താവാണ്.


