തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോഡ് ഭണ്ഡാരവരവ്. ഒരുമാസത്തെ ഭണ്ഡാരവരവായി ലഭിച്ചത് 7.36 കോടി രൂപ. ഇത് സര്‍വകാല റെക്കോഡാണ്. ഓരോ മാസവും ഭണ്ഡാരങ്ങള്‍ തുറന്നെണ്ണിയാല് 4- 5 കോടി രൂപയാണ് ശരാശരി വരുമാനം ലഭിക്കാറുള്ളത്. എന്നാല്‍ അഞ്ചരക്കോടിയും അടുത്തിടെ ആറുകോടിവരെയും ലഭിച്ചിട്ടുണ്ട്.
|
ജൂണ്‍ മാസത്തില്‍ ഇതുവരെയുള്ള ഭണ്ഡാര വരവ് 7,36,47,345 രൂപ ആണ്. മൂന്ന് കിലോ 322ഗ്രാം സ്വര്‍ണ്ണവും ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇക്കാലയളവില്‍ 16കിലോ 670ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 23 കറന്‍സിയും നിരോധിച്ച ആയിരം രൂപയുടെ 56കറന്‍സിയും അഞ്ഞൂറിന്റെ 48 കറന്‍സിയും ലഭിച്ചു.
എസ്ബിഐ വഴി ഇ ഭണ്ഡാര വരവ് ആയി 2.81 ലക്ഷം രൂപ ലഭിച്ചു. ക്ഷേത്രം കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴിയാണ് തുക ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്. യുബിഐ വഴി ഇ ഭണ്ഡാര വരവ് ആയി പതിനേഴായിരം രൂപയും ലഭിച്ചതായും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
വൈശാഖക്കാലവും അവധിക്കാലത്തിന്റെ അവസാന ദിനങ്ങളും വലിയ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപെട്ടത്.ഈ സമയത്തെ ഭണ്ഡാര വരവാണിത്.
Guruvayur temple receives Rs over 7 cr in hundi offerings





