27
Jun 2026
Sat
27 Jun 2026 Sat
pocso case against iuml leader

കണ്ണൂര്‍: പതിനാലു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്. മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന നേതാവും ജില്ലാ കോര്‍ഡിനേറ്ററുമായ അഹമ്മദ് തേര്‍ളായിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തലശ്ശേരിയില്‍ ദര്‍സ് വിദ്യാര്‍ത്ഥിയാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത്. തലശ്ശേരി മേഖലയിലെ ഒരു ദര്‍സിലെ അധ്യാപകന്‍ കൂടിയാണ് അഹമ്മദ് തേര്‍ളായി. പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.

ദര്‍സില്‍ വെച്ചാണ് പ്രകൃതിവിരുദ്ധ പീഡനം നടന്നതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വിശദമായ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പീഡന വിവരങ്ങള്‍ തുറന്നുപറഞ്ഞത്.

ALSO READ: വേഷംമാറി നാല് പതിറ്റാണ്ട്; മകള്‍ക്കു വേണ്ടി പുരുഷനായി ജീവിച്ച പെച്ചിയമ്മാള്‍ എന്ന ‘മുത്തു മാസ്റ്റര്‍’

പതിനാലുകാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയത്. ഇന്ത്യന്‍ ന്യായ സംഹിതയിലെ (BNS) ബന്ധപ്പെട്ട വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഒളിവില്‍ കഴിയുന്ന പ്രതിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് സംഘം വിശദമായ റെയ്ഡ് നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. അഹമ്മദ് തേര്‍ളായിക്കെതിരെ മുന്‍പും സമാനമായ രീതിയില്‍ പീഡന പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും എന്നാല്‍ അതെല്ലാം രാഷ്ട്രീയ-സാമൂഹിക സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

Pocso case against IUML Kannur district leader Ahammed Therlayi