18
Jun 2024
Fri
18 Jun 2024 Fri
woman and foetus dies after fake doctors gives wrong injection

പ്രസവത്തിനെത്തിയ യുവതിയും പൂർണവളർച്ചയെത്തിയ ​ഗർഭസ്ഥ ശിശുവും വ്യാജ ഡോക്ടർമാർ മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ ബദോഹിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ചഞ്ചൽ എന്ന 23കാരിയും 9 മാസം പ്രായമുള്ള ​ഗർഭസ്ഥ ശിശുവുമാണ് മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് മരിച്ചത്. സംഭവത്തിൽ രണ്ട് വ്യാജ ഡോക്ടർമാർക്കെതിരേ പോലീസ് കേസെടുത്തു.

സിസേയറിനായി 50000 രൂപ കെട്ടിവയ്ക്കണമെന്ന് വിനയ് കുമാർ പാണ്ഡേ, ശിവ ബഹാദൂർ യാദവ് എന്നീ രണ്ട് വ്യാജ ഡോക്ടർമാർ യുവതിയുടെ കസിനോട് നിർദേശിക്കുകയും ഇതുപ്രകാരം പണം അടയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് വ്യാജ ഡോക്ടർമാർ യുവതിക്ക് മരുന്നു മാറി കുത്തിവയ്ക്കുകയും അമ്മയും കുഞ്ഞും മരിക്കുകയുമായിരുന്നു. ഓപറേഷൻ മുറിയിൽ ഓക്സിജൻ ഇല്ലെന്ന് പറഞ്ഞ് ഇരു ഡോക്ടർമാരും ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

യുവതിയുടെയും കുഞ്ഞിന്റെയും മരണത്തെ തുടർന്ന് ആരോ​ഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഇരു ഡോക്ടർമാരുടെയും സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു കണ്ടെത്തി. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരുന്നു മാറി കുത്തിവച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക