15
Jul 2024
Sun
15 Jul 2024 Sun

മുന്‍നിര മാധ്യമങ്ങളില്‍നിന്ന് കനത്ത ശമ്പളം കൊടുത്ത് പ്രമുഖരെ കൊണ്ടുവന്ന് തുടങ്ങി; ഒടുവില്‍ ദി ഫോര്‍ത്ത് പൂട്ടുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: മള്‍ട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപനമായ ഫാംഫെഡിന്റെ നേതൃത്വത്തില്‍ മലയാളത്തില്‍ അടുത്തിടെ ആരംഭിക്കാനിരുന്ന വാര്‍ത്താചാനല്‍ ‘ദി ഫോര്‍ത്ത്’ അടച്ചുപൂട്ടുന്നു. മുന്‍നിര മാധ്യമങ്ങളില്‍നിന്ന് കനത്ത ശമ്പളം കൊടുത്ത് പ്രമുഖരെ കൊണ്ടുവന്ന് വലിയ പരസ്യത്തോടെ തുടങ്ങാനിരുന്ന ചാനലാണ് പാതിവഴിയില്‍ അടച്ചുപൂട്ടുന്നത്. ഇതിന്റെ ഭാഗമായി സ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചു. ഇതോടെ 200ഓളം ജീവനക്കാരാണ് വഴിയാധാരമാകുന്നത്. ഈ മാസം അവസാനം വരെ മാത്രമേ ഓഫീസ് ഔദ്യോഗികമായി പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ആഗസ്റ്റോടെ ജീവനക്കാര്‍ക്ക് ഓഫീസില്‍ ‘ചുമ്മാ വന്നു പോകാന്‍ അനുമതി ഉണ്ടായിരിക്കും’ എന്നും എം.ഡി അറിയിച്ചതായി ജീവനക്കാര്‍ പറഞ്ഞു. വാര്‍ത്താ ചാനല്‍ തുടങ്ങുമെന്ന് പ്രചരിപ്പിച്ച ദി ഫോര്‍ത്ത് അതിന്റെ നിക്ഷേപകരെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയാ വണ്‍, ട്വന്റി ഫോര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നൊക്കെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് ദി ഫോര്‍ത്ത് അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഒരുവര്‍ഷത്തിനകം സാറ്റലൈറ്റ് വാര്‍ത്ത ചാനലായി മാറുമെന്ന് വാഗ്ദാനം നല്‍കി. ഇവരെല്ലാമാണ് ഇപ്പോള്‍ വഴിയാധാരമായിരിക്കുന്നത്. ജൂനിയര്‍ തലത്തിലുളള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ മറ്റ് സ്ഥാപനങ്ങളില്‍ അവസരമുള്ളത്. അതിനാല്‍ വലിയ പരിചയമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ദി ഫോര്‍ത്തിലെ പ്രതിസന്ധി തിരിച്ചടിയാവും.

സാമ്പത്തിക സ്രോതസ് നിലച്ചതിനെ തുടര്‍ന്ന് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷമായി തടസപ്പെട്ടിരിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ചാനലിന്റെ ആസ്ഥാന മന്ദിരം നിര്‍മിച്ച കരാറുകാരന്‍ ഇതേ കെട്ടിടത്തിനുള്ളില്‍ ജീവനൊടുക്കിയത് വലിയ വിവാദവുമായി.

മുന്‍നിര മാധ്യമങ്ങളില്‍നിന്ന് കനത്ത ശമ്പളം കൊടുത്ത് പ്രമുഖരെ കൊണ്ടുവന്ന് തുടങ്ങി; ഒടുവില്‍ ദി ഫോര്‍ത്ത് പൂട്ടുന്നു
https://newstaglive.com/200-journalists-were-fired-en-masse-and-the-fourth/

ക്യാമറ, എഡിറ്റ് സ്യൂട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കാനുളള ഉപകരണങ്ങള്‍, ഗ്രാഫിക്‌സ് എക്യുപ്‌മെന്റ്‌സ് തുടങ്ങിയ ഉപകരണങ്ങളുടെ ഇറക്കുമതി പണമില്ലാത്തതിനെ തുടര്‍ന്ന് തടസപ്പെട്ടു. ചാനല്‍ സംപ്രേഷണം തുടങ്ങാനായില്ലെങ്കിലും ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നടന്നു. ജീവനക്കാര്‍ക്ക് ശമ്പളവും കൊടുത്തു. പ്രധാന നിക്ഷേപകര്‍ പിന്‍വാങ്ങിയതോടെ പുതിയ നിക്ഷേപകരെ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി തുടങ്ങി. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കഴിയാതെ വന്നതോടെ ഇപ്പോള്‍ പൂട്ടാനും തീരുമാനിക്കുകയായിരുന്നു.

ന്യൂസ് ഡയറക്ടര്‍, കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ തുടങ്ങി ഉന്നത തസ്തികയിലുളളവര്‍ക്ക് മെയ് മാസത്തെ ശമ്പളം കിട്ടിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നുളള ജിമ്മി ജെയിംസായിരുന്നു ദി ഫോര്‍ത്ത് കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍. Times Of India യുടെ ഉന്നത തസ്തികയിലുണ്ടായിരുന്ന ബി. ശ്രീജനാണ് ന്യൂസ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നത്.

വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO

നിക്ഷേപകരില്‍ നിന്ന് ലഭിച്ച പണം ചാനല്‍ എം ഡി റിക്‌സണും ചില ഡയറക്ടര്‍മാരും ചേര്‍ന്ന് ധൂര്‍ത്തടിച്ച് കളയുകയായിരുന്ന ആക്ഷേപം ജീവനക്കാര്‍ക്കിടയില്‍ ശക്തമാണ്. മാനേജ്‌മെന്റിന്റെ തലപ്പത്തുളളവര്‍ സാമ്പത്തികമായി സുരക്ഷിതത്വം നേടിയപ്പോള്‍ വിശ്വസിച്ച് ജോലിയില്‍ ചേര്‍ന്ന തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ഇതിനകം പൂട്ടിപ്പോയ മംഗളം ചാനല്‍, News X ചാനലുകളിലായി 5 വര്‍ഷം മാത്രം പരിചയമുള്ളയാളാണ് മാനേജിങ്ങ് ഡയറക്ടറായി സ്ഥാപനത്തെ നയിച്ചത്. പരിചയക്കുറവ് ചാനല്‍ നടത്തിപ്പില്‍ മുഴച്ചുനില്‍ക്കുകയും ചെയ്തു.

എന്നാല്‍ അടച്ചുപൂട്ടുന്നതായ വാര്‍ത്ത തെറ്റാണെന്ന് റിക്‌സണ്‍ അറിയിച്ചു. ഓഗസ്റ്റ് 17 ന് ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ന്യൂസ് ചാനല്‍ ലോഞ്ച് അവിചാരിതമായ കാരണങ്ങളാല്‍ വൈകും. വാര്‍ത്താ ചാനല്‍ പദ്ധതി ഏതാനം മാസങ്ങള്‍ കൂടി വൈകും. ആ വിവരം ജീവനക്കാരെ അറിയിച്ചിട്ടുമുണ്ട്. ാനല്‍ വൈകുന്നതിനാല്‍ ആവശ്യമില്ലാത്ത ചാനല്‍ ഓഫീസുകള്‍ ഒഴിയുന്നതു പോലെ ചില ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇതല്ലാതെ വാര്‍ത്തയിലൂടെ പുറത്ത് വന്ന മറ്റ് കാര്യങ്ങളെല്ലാം തീര്‍ത്തും ഊഹാപോഹങ്ങളാണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

 

200 journalists were fired en masse and The Fourth