22
Jul 2024
Sun
22 Jul 2024 Sun
Thrissur native expatriate dies in accident in saudi

തൃശൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. തൃശൂർ പൂങ്കുന്നം സ്വദേശി മനോജ് മേനോൻ (44) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സു​ഹൃത്ത് സുരേഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസമാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദമ്മാം-ജുബൈൽ റോഡിൽ ചെക്ക് പോയിന്റിന് സമീപം ഡിവൈഡറിലേക്ക്​ കാർ ഇടിച്ചുകയറുകയായിരുന്നു. സുരേഷുമൊന്നിച്ച് ദമ്മാമിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. മനോജ് ഇരുന്ന ഭാഗമാണ് ഡിവൈഡറിൽ ഇടിച്ചുകയറിയത്. മനോജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

സുരേഷിനെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ നീയോ ഇൻഡസ്ട്രീസ് കമ്പനിയിൽ ജനറൽ മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ഖത്തർ കെമിക്കൽ കമ്പനിയിലും ജീവനക്കാരനായിരുന്നു. ഭാര്യ: ഗോപിക മേനോൻ. മകൻ: അഭയ് മേനോൻ.

അപകടവിവരമറിഞ്ഞ്​ ദുബൈയിൽ നിന്നു ഭാര്യാസഹോദരൻ ശരത് ദമ്മാമിൽ എത്തിയിട്ടുണ്ട്. ഖത്വീഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.