നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയിൽ തീപിടിത്തം. നാവികനെ കാണാനില്ല. മുംബൈയിൽ കപ്പൽ നിർമാണശാലയിൽ അറ്റകുറ്റപ്പണിക്ക് അടുപ്പിച്ചിരുന്ന കപ്പലിനാണ് തീപിടിച്ചത്. തീപിടിച്ച കപ്പൽ മറിഞ്ഞുകിടക്കുകയാണ്. കപ്പലിൽ ഉണ്ടായിരുന്ന നാവികനെ കാണാനില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും നാവികസേന അറിയിച്ചു.
|
ഞായറാഴ്ച വൈകീട്ടാണ് കപ്പലിൽ തീ പടർന്നത്. അഗ്നിശമനസേനയുടെ സഹായത്തോടെ തീ അണച്ചുവെന്നും നാവികസേന പ്രസ്താവനയിൽ അറിയിച്ചു. 40 ഉദ്യോഗസ്ഥരും 330 നാവികരും അടങ്ങുന്ന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലായ ബ്രഹ്മപുത്ര 2000 ഏപ്രിലിൽ ആണ് നാവികസേനയുടെ ഭാഗമായത്. 125 മീറ്ററാണ് കപ്പലിന്റെ നീളം.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





