നിര്‍ണായകം: ലോറിക്കുള്ളില്‍ അര്‍ജുന്‍ ഉണ്ടോ? ഇന്നറിയാം| അന്തിമ ദൗത്യത്തിന് സൈന്യത്തിന്റെ അത്യാധുനിക ഡ്രോണ്‍, ക്രെയിനുകള്‍ എത്തും (search for lorry driver arjun)
|
ബംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ (search for lorry driver arjun) കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിവസമായ ഇന്നും തുടരും. ഇന്നലത്തെ തെരച്ചിലില്‍ ലോറി കണ്ടെത്തിയതിനാല്‍ ഇന്ന് നിര്‍ണായക ദിവസമാണ്. ഗംഗാവാലി പുഴയുടെ അടിത്തട്ടില്‍ കണ്ടെത്തിയ ലോറിയുടെ ഡ്രൈവര്‍ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും.
ലോറി ഉണ്ടെന്ന് കണ്ടെത്തിയ ഗംഗാവാലി പുഴയുടെ അടിത്തട്ടില്‍ അര്‍ജുന്‍ ഉണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനാണ് ഇന്ന് പ്രഥമ പരിഗണന. ഇതിനായി റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും.
ഇനിയുള്ളത് നിര്‍ണായക സമയങ്ങള്‍: അര്‍ജുന്റെ ലോറിയുടേതെന്ന് കരുതുന്ന കയറിന്റെ ഭാഗം കണ്ടെത്തി
പുഴയില്‍ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് കണ്ടെത്താന്‍ ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി മുങ്ങല്‍ വിദഗ്ദര്‍ കാബിനില്‍ എത്തി പരിശോധിക്കും. നാവികസേനയുടെ ഡീപ് ഡൈവേഴ്‌സ് ആകും ഇതിന് നേതൃത്വം നല്‍കുക. ലോറി ഉയര്‍ത്താനായി പുഴയില്‍ പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിക്കും. കരയില്‍ നിന്ന് 30 മീറ്റര്‍ മാറി നദിയുടെ അടിത്തട്ടില്‍ 15 അടിതാഴ്ചയില്‍ ലോറിയുണ്ടെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ട്രക്ക് പുഴയില്‍ തലകീഴായി മറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റേതായ ഭാരത് ബെന്‍സ് ലോറിയാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വലിയ മണ്ണുമാന്തിയന്ത്രങ്ങളും ക്രെയിനുകളും എത്തിച്ചാണ് പത്താം നാള്‍ തിരച്ചില്‍ നടത്തുക. അത്യാധുനിക ഡ്രോണുകള്‍ ഇന്നത്തെ പരിശോധനക്കുണ്ടാകുമെന്നാണ് സൈന്യം അറിയിച്ചത്. എന്നാല്‍ ഷിരൂരില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. കനത്തമഴയെ തുടര്‍ന്ന് ഷിരൂരില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴ കൂടുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കും.
തിരച്ചില്‍ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇന്നലെ വൈകിട്ടോടെ ലോറി കണ്ടെത്തിയതിനു പിന്നാലെ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചില്‍ നടത്താന്‍ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു.
16ന് രാവിലെയാണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല.
search for lorry driver arjun
Shirur landslide search Missing truck found submerged in Gangavali River
More than a week after extensive search began for Malayali lorry driver Arjun, who went missing in landslide Northern Karnataka’s Shirur, his lorry found in the Gangavali river


