സ്കൂൾ ബസ്സോടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. അസഹ്യമായ നെഞ്ചുവേദനയുണ്ടായ ഡ്രൈവർ ബസ് സുരക്ഷിതമായി ഒതുക്കി നിർത്തുകയും ഇതിനു പിന്നാലെ മരിക്കുകയുമായിരുന്നു. തമിഴ്നാട്ടിലാണ് സംഭവം. ഇരുപതോളം കുട്ടികളാണ് സംഭവസമയം വാഹനത്തിലുണ്ടായിരുന്നത്.
|
സോമളൈ അയ്യപ്പൻ(49)ആണ് മരിച്ചത്. അയ്യന്നൂരിലെ സ്വകാര്യ സ്കൂളിലെ ഡ്രൈവറായിരുന്നു സോമളൈ അയ്യപ്പൻ. ഇദ്ദേഹം ഇവിടെ ജോലിക്കു ചേർന്നിട്ട് ഒരു വർഷത്തിൽ താഴെ മാത്രമേ ആയുള്ളൂ. സ്കൂൾ ബസ്സിലെ ഹെൽപറായി ജോലി ചെയ്യുകയാണ് സോമളൈയുടെ ഭാര്യ.
കുട്ടികളുടെ ജീവൻ രക്ഷിക്കാനായി ഹൃദയാഘാതത്തെ അവഗണിച്ച് വാഹനം ഒതുക്കി നിർത്തിയ ഡ്രൈവറുടെ പ്രവൃത്തിയെ മാനിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ അദ്ദേഹത്തിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പാലക്കാട്ടെ സ്‌കൂളില്‍ നിന്ന് വിനോദയാത്രപോയ പത്താംക്ലാസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





