25
Jul 2024
Tue
25 Jul 2024 Tue
chooralmala-landslide-death toll crossed 100

8:47:05 PM
രാത്രിയിലും രക്ഷാ പ്രവര്‍ത്തനം തുടരും; മുഖ്യമന്ത്രി നാളെ വയനാട്ടിലേക്ക് (Chooralmala Lanslide)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നൂറിലേറെ പേര്‍ മരിച്ച വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രാത്രിയിലും രക്ഷാ പ്രവര്‍ത്തനം തുടരും. വെളിച്ചക്കുറവും മൂടല്‍മഞ്ഞും ഉള്ളതിനാല്‍ രാത്രിയില്‍ രക്ഷാ പ്രവര്‍ത്തനം ഉണ്ടാവില്ലെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ദുരന്ത സ്ഥലത്ത് നിന്ന് ഇപ്പോഴും വടം കെട്ടി മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു കൊണ്ടിരിക്കുകയാണ്.

അതേ സമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദുരന്ത സ്ഥലം സന്ദര്‍ശിക്കും.


7:45:53 PM
ചൂരല്‍ മലയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു

ചൂരല്‍ മല ടൗണ്‍ വരെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഈ ഭാഗം മുഴുവന്‍ വൈദ്യുതി വിഛേദിക്കപ്പെട്ടിരുന്നു.


വയനാട് ചൂരൽമലയിണ്ടായ ഉരുള്‍പൊട്ടലിൽ മരണസംഖ്യ അനുനിമിഷം ഉയരുന്നു. 119 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ 51 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. നൂറോളം പേരെ പരിക്കുകളോടെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേർ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു.

ചൊവ്വ പുലർച്ചെ ഒന്നോടെയാണ് ഉരുൾപൊട്ടലുണ്ടായതും മുണ്ടക്കൈ ടൗൺ മേഖലയാകെ ഒലിച്ചുപോയതും. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വൈകീട്ട് നാലോടെ രണ്ടാമത്തെ ഉരുൾപൊട്ടലും ഇവിടെയുണ്ടായി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ മൃതദേഹങ്ങൾ പലയിടത്തു നിന്നായി ലഭിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം കണ്ടെത്തിയ മൃതദേഹങ്ങളിൽ 34 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഒട്ടേറെ മൃതദേഹങ്ങൾ പല ഭാ​ഗങ്ങളായാണ് ലഭിച്ചിരിക്കുന്നത്. രാത്രിയിലും രക്ഷാപ്രവർത്തനം തുടരും. വ്യോമസേനയുടെ ഹെലികോപ്ടര് ദുരന്തമേഖലയില് ഇറക്കി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.