വയനാട് ചൂരൽമൽ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് മലബാർ ഗ്രൂപ്പ് മൂന്നുകോടി രൂപയുടെ സഹായമെത്തിക്കുമെന്ന് ചെയർമാൻ എം പി അഹമ്മദ് അറിയിച്ചു. ഭക്ഷണം, മരുന്ന്, വീടുനഷ്ടപ്പെട്ടവർക്ക് വീടുവയ്ക്കാനുള്ള സഹായം എന്നിവ അടിയന്തരമായി ലഭ്യമാക്കും. ദുരന്തത്തിനിരയായവരെ സഹായിക്കാൻ മനുഷ്യസ്നേഹികളായ എല്ലാവരും മുന്നോട്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
|
വയനാട്ടിലെ പുത്തുമല ദുരന്തത്തിൽ വീടുനഷ്ടപ്പെട്ട 15 കുടുംബങ്ങൾക്ക് മലബാർ ഗ്രൂപ്പ് നേരത്തേ വീടുവച്ചുനൽകിയിരുന്നു. ഹംഗര്‍ ഫ്രീ വേള്‍ഡ്(വിശപ്പുരഹിത ലോകം)പദ്ധതി, നിരാശ്രയരായ വൃദ്ധകള്‍ക്ക് പരിചരണവും അഭയവും നല്കുന്ന ഗ്രാന്‍ഡ്മാ ഹോം, മിടുക്കരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് തുടങ്ങിയ ഒട്ടേറെ സാമൂഹിക സേവന പദ്ധതികളാണ് മലബാർ ഗ്രൂപ്പ് നടത്തിവരുന്നത്.
READ ALSO: മലബാർ ഗ്രൂപ്പ് നടപ്പാക്കുന്ന ഹംഗർ ഫ്രീ വേൾഡ് പദ്ധതി വിപുലീകരിച്ചു; പ്രതിദിനം 51000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും
READ ALSO: ഗ്രാന്‍ഡ് മാ ഹോം, ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതികള്‍ തെലങ്കാനയില്‍ ആരംഭിച്ചു


