24
Aug 2024
Sat
24 Aug 2024 Sat
Perumabavur native expatriate dies in Jeddah

പെരുമ്പാവൂര്‍ സ്വദേശി സൗദിയിലെ ജിദ്ദയില്‍ മരിച്ചു. പെരുമ്പാവൂര്‍ ചേലക്കുളം സ്വദേശി പറക്കുന്നത്ത് പരേതനായ മൈതീന്‍പിള്ളയുടെ മകന്‍ മുഹമ്മദ് നജീബ് (55) ആണ് മരിച്ചത്. ജിദ്ദയിലെ താമസസ്ഥലത്ത് വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ സുലൈമാന്‍ അല്‍ ഹബീബ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (പിപിഎ) മുന്‍കാല എക്‌സിക്യൂട്ടിവ് അംഗവും ജിദ്ദയിലെ കലാ, സാംസ്‌കാരിക മേഖലകളില്‍ സജീവ പങ്കാളിയുമായിരുന്നു. റജീനയാണ് ഭാര്യ. മുഹമ്മദ് റയ്യാന്‍, മുഹമ്മദ് അദ്‌നാന്‍ എന്നിവര്‍ മക്കളാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച റുവൈസ് മഖ്ബറയില്‍ ഖബറടക്കി.