04
Aug 2024
Sun
04 Aug 2024 Sun
9 children dies after wall collapsed on them

ക്ഷേത്രവളപ്പിലേക്ക് മതിൽ തകർന്നുവീണ് 9 കുട്ടികൾ മരിച്ചു. മധ്യപ്രദേശിലെ ഭോപാലിൽ ആണ് ദാരുണമായ അപകടം. ഞായറാവ്ച രാവിലെ ഷാഹ്പൂറിലെ ഹാർദൗൾ ബാബ ക്ഷേത്രത്തിനു സമീപത്തുള്ളി വീടിന്റെ മതിൽ തകർന്നുവീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ഷേത്രവളപ്പിലിരുന്ന ശിവലി​ഗം നിർമിക്കുകയായിരുന്നുവർക്കു മേലേക്കാണ് മതിൽ നിലംപൊത്തിയത്. അമ്പത് വർഷത്തോളം പഴക്കമുള്ളതാണ് മതിലെന്നും പ്രദേശത്ത് കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നുവെന്നും അധികൃതർ അറിയിച്ചു.
നാട്ടുകാരും പോലീസും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. 10നും 15നും ഇടയിൽ പ്രായമുള്ളു കുട്ടികളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക