രാഷ്ട്രീയത്തില്‍ സജീവമാകുന്ന നടന്‍ വിജയ്‌യുടെ അവസാന ചിത്രമാകുമെന്ന് കരുതുന്ന ദളപതി 69ന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. (Mamita Baiju in Vijay’s last film) എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവും പ്രധാന വേഷത്തില്‍ എത്തുന്നു.
|
ചിത്രത്തില്‍ ഒരു സുപ്രാധന റോളിലായിരിക്കും പ്രേമലുവിലൂടെ ശ്രദ്ദേയയാ മമിത എത്തുകയെന്നാണ് ഒ.ടി.ടി പ്ലേയുടെ റിപ്പോര്‍ട്ട്. എച്ച് വിനോദും വിജയ്യും ചേര്‍ന്ന് സിനിമയുടെ ലുക്ക് ടെസ്റ്റുകള്‍ ചെന്നൈയില്‍ ആരംഭിച്ചിട്ടുണ്ട്. അതിന് ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.
ALSO READ:തമിഴകത്ത് വിജയക്കൊടി പറത്താന്‍ വിജയ്; പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ജന്മദിനത്തില്‍
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ ആണ് വിജയ്യുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. സപ്തംബര്‍ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ സ്‌നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സിദ്ധാര്‍ഥ ആണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





