17
Aug 2024
Thu
17 Aug 2024 Thu
boby chemmannur about honey rose

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട്ടില്‍ പുതിയതായി തുറന്ന ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിനിടെ നടി ഹണി റോസിനെക്കുറിച്ച് ഉടമയും പ്രമുഖ വ്യവസായിയുമായ ബോബി ചെമ്മണൂര്‍ നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ഹണി റോസ് നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ.., അവരെ കണ്ടാല്‍ വേറൊരാളെയാണ് ഓര്‍മവരിക എന്നിങ്ങനെയായിരുന്നു ബെചെയുടെ കമന്റ്. (bobby chemmannur’s comments about actress honey rose goes viral)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉദ്ഘാടന ചടങ്ങിനെത്തിയ ഹണി റോസ് ഷോപ്പിലെ നെക്ലെസുകള്‍ കഴുത്തില്‍ അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. അതിനിടെ ഹണി റോസിനെ ബോബി ചെമ്മണൂര്‍ ഒന്നു കറക്കി. ‘നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയതെന്ന് പറഞ്ഞായിരുന്നു ബോചെയുടെ പ്രവൃത്തി. കൂടാതെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെയാണ് ഓര്‍മ വരുകയെന്നും ബോബി പറഞ്ഞു.

ഓറഞ്ച് കോഓര്‍ഡ് സെറ്റ് ധരിച്ചാണ് ഹണി റോസ് ചടങ്ങിനെത്തിയത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് ബോബി ചെമ്മണൂരിന്റെ പരാമര്‍ശം ചര്‍ച്ചയാക്കിയത്. അതേസമയം, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ബോബി ചെമ്മണൂര്‍ സംസാരിച്ചതെന്നും ആരോപണമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ബോചെയ്‌ക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ബോബി ചെമ്മണൂരിന്റെ വാക്കുകള്‍ അതിരു കടന്നെന്നാണ് വിമര്‍ശനം. എത്ര കുടുംബങ്ങള്‍ക്ക് വീടു വച്ചു കൊടുത്തിട്ടും കാര്യമില്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകാരമാണെന്നും വിമര്‍ശിക്കുന്നവരുണ്ട്.

Watch Video

വിപുലമായ സ്വര്‍ണ- വജ്രാഭരണ ശേഖരവുമായാണ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനം ആരംഭിച്ചത്. അതിശയിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ അഞ്ച് പേര്‍ക്ക് ഡയമണ്ട് റിങ് സമ്മാനം നല്‍കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തീരുമാനിച്ച വലിയ ആഘോഷ പരിപാടി ഒഴിവാക്കി ആ പണം ദുരിതാശ്വാസത്തിന് നല്‍കാന്‍ തീരുമാനിച്ചെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

 

bobby chemmannur’s comments about actress honey rose goes viral