26
Aug 2024
Sat
26 Aug 2024 Sat
Ullas Panthalam married

മിമിക്രി കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് ഉല്ലാസിന്റെ വധു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സ്റ്റേജ് ഷോകളിലൂടെയും ഫ്‌ളവേഴ്‌സ് ടിവി സ്റ്റാർ മാജിക്കിലൂടെയുമാണ് ഉല്ലാസ് പന്തളം ശ്രദ്ധേയനാവുന്നത്.

2022ൽ  ഉല്ലാസിന്റെ  ആദ്യഭാര്യ നിഷ മരിച്ചിരുന്നു. ഈ ബന്ധത്തിൽ ഇന്ദുജിത്ത്, സൂര്യജിത്ത് എന്നിങ്ങനെ രണ്ടു മക്കൾ ഉല്ലാസിനുണ്ട്.

ALSO READ: വീട് വയ്ക്കാൻ കഴിയാത്തതിന്റെ സങ്കടം പറഞ്ഞ് സുധി കരഞ്ഞിരുന്നു; ഓര്‍മകളുമായി ഉല്ലാസ് പന്തളം