16
Aug 2024
Sat
16 Aug 2024 Sat
Salaar 2 shooting delayed

കല്‍കി 2898 എഡിയുടെ വമ്പന്‍ വിജയത്തോടെ ആവേശത്തിലാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ്. (Salaar 2: Prabhas, Prashanth Neel project delayed due to this reason) സംവിധായകന്‍ പ്രശാന്ത് നീലിന്റെ സൂപ്പര്‍ ആക്ഷന്‍ സിനിമ സലാറിന്റെ രണ്ടാം ഭാഗമായ സലാര്‍ 2 ഷൂട്ടിങ് ആഗസ്തില്‍ തുടങ്ങാനിരിക്കുകയായിരുന്നു. എന്നാല്‍, സലാര്‍ 2: ഷൗര്യാന്‍ഗ പര്‍വം എന്ന് പേരിട്ടിരിക്കുന്ന പടം വൈകുമെന്നാണ് ഏറ്റവുമൊടുവില്‍ വരുന്ന വിവരം. പ്രഭാസും പ്രശാന്ത് നീലും മറ്റ് ചില പ്രൊജക്ടുകളില്‍ ബിസിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 ഡിസംബറിലാണ് പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിച്ച സലാര്‍ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ റിലീസായത്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ മികച്ച ബിസിനസ്സ് ചിത്രത്തിന് ലഭിച്ചെങ്കിലും ചിത്രത്തിന് ലഭിച്ച റിവ്യൂ സമിശ്രമായിരുന്നു. എന്നാല്‍ പലരും സലാര്‍ 2 എന്നു വരും എന്ന ചോദ്യം ഉന്നയിച്ചിരുന്നു. പിങ്ക്വില്ലയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും സലാര്‍ 2 ഉടന്‍ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍, സലാര്‍ 2 തല്‍ക്കാലം മാറ്റിവച്ചതായാണ് പുതിയ വാര്‍ത്ത. തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിന്റെ തിരക്കേറിയ ഷെഡ്യൂളാണ് പ്രധാന കാരണം. മറ്റ് സിനികളുടെ കമ്മിറ്റ്‌മെന്റ് കാരണം ഡേറ്റ് നീക്കിവയ്ക്കാന്‍ പറ്റാത്തതാണ് ഷൂട്ടിങ് നീളാന്‍ കാരണം. കാര്യങ്ങള്‍ ഈ രീതിയില്‍ പോവുകയാണെങ്കില്‍ സലാര്‍ 2 ഈ വര്‍ഷം തുടങ്ങാനിടയില്ല.

മാരുതി ദസരിയുടെ രാജാ സാബ്, സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റ് തുടങ്ങിയവയുടെ തിരക്കിലാണ് പ്രഭാസ്.

ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി ചിത്രീകരിക്കുന്ന എന്‍ടിആര്‍നീല്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍ പ്രശാന്ത് നീല്‍. ഇതിന്റെ പൂജ ഈയിടെ ഹൈദരാബാദില്‍ നടന്നിരുന്നു. 1960കളിലും 1970കളിലും ചൈന, ഭൂട്ടാന്‍, പശ്ചിമ ബംഗാള്‍ മേഖലകളില്‍ നടക്കുന്നതാണ് ചിത്രത്തിന്റെ കഥ.

2025 ഏപ്രിലില്‍ പുറത്തിറിങ്ങാനിരിക്കുന്ന രാജാസാബില്‍ പ്രഭാസിന് ഡബിള്‍ റോളാണ്. ഫാന്റസി ആക്ഷന്‍ കോമഡി ചിത്രമാണിത്. തുടര്‍ന്ന് സന്ദീപ് റെഡ്ഡി വാങ്കയുടെ ആക്ഷന്‍ ഡ്രാമ ചിത്രമായ സ്പിരിറ്റിന്റെ തിരക്കിലാവും നടന്‍. ഇതിലും പ്രഭാസിന് ഡബിള്‍ റോളായിരിക്കുമെന്നാണ് സൂചന.