28
Sep 2024
Mon
28 Sep 2024 Mon
Trainee doctor committed suicide by jumping from fifth floor

തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് ട്രെയിനി ഡോക്ടർ ഹോസ്റ്റലിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി.മീനാക്ഷി മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടർ ഷേർലി(23)ആണ് ഞായറാഴ്ച രാത്രി 8.30ന് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചാം നിലയിൽ ഇരുന്നു കരഞ്ഞുകൊണ്ടിരുന്ന ഷേർലിയെ കണ്ട കോളജ് ജീവനക്കാരും മറ്റു വിദ്യാർഥികളും ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും യുവതി അതിനു തയ്യാറായില്ല. ഇതോടെ യുവതി താഴെ വീണ് അപായം ഉണ്ടാവുന്നത് തടയാനായി വല സ്ഥാപിക്കുന്നതിനിടെ ഷേർലി ചാടുകയും ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മണിക്കുറുകൾക്കകം മരണം സംഭവിക്കുകയും ചെയ്തു. എംബിബിഎസ് പഠനത്തിനായി കോളജിലെത്തിയ ആദ്യ വർഷം തന്നെ ഷേർലി സഹപാഠിയുമായി പ്രണയിലായെന്നും എന്നാൽ മൂന്നാം വർഷം ഈ ബന്ധം തകർന്നുവെന്നും പോലീസ് കണ്ടെത്തി. കാമുകന്റെ അകൽച്ചയോടെ ഷേർലി വിഷാദരോ​ഗത്തിലാണ്ടുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.