22
Sep 2024
Fri
22 Sep 2024 Fri
Kuttippuram native man dies in accident days before return to gulf

അവധി കഴിഞ്ഞു ജോലിസ്ഥലമായ ഖത്തറിലേക്ക് തിരിച്ചുപോകാനിരിക്കെ മലപ്പുറം കുറ്റിപ്പുറം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. മാനേജര്‍ അഷ്‌റഫ് എന്ന പള്ളിയാലില്‍ അഷ്‌റഫ്(60) ആണ് മരിച്ചത്. തൃത്താല പട്ടിത്തറയില്‍ വച്ചുണ്ടായ കാറപകടത്തിലാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നര പതിറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായ അഷ്‌റഫ് ആഗസ്ത് 19നാണ് നാട്ടിലെത്തിയത്. ദീര്‍ഘകാലം ഖത്തറില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം നിലവില്‍ മറ്റു ചില ബിസിനസുകള്‍ നടത്തിവരികയായിരുന്നു.സൈനബയാണ് ഭാര്യ. മക്കള്‍: ഷംല, ഫെബിന, റജില.