തിരുവനന്തപുരം: കേരള പോലിസിലെ ഉന്നതര്‍ക്ക് സംഘപരിവാര ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. (ADGP admits meeting with RSS national leader) ആര്‍എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് എഡിജിപി എം.ആര്‍ അജിത് കുമാര്‍. ഇത് സംബന്ധിച്ച പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയപ്പോഴാണ് ഗത്യന്തരമില്ലാതെ സമ്മതിച്ചത്.
|
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് എഡിജിപി അറിയിച്ചത്. സ്വകാര്യ സന്ദര്‍ശനം ആയിരുന്നെന്നാണ് അജിത് കുമാറിന്റെ അവകാശവാദം. എഡിജിപി പോയത് ആര്‍എസ്എസ് നേതാവിന്റെ കാറിലാണെന്നത് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ദത്താത്രേയ തൃശൂരില്‍ താമസിച്ച നക്ഷത്രഹോട്ടലില്‍ എഡിജിപി എത്തിയിരുന്നതായി കഴിഞ്ഞ ദിവസം സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍എസ്എസ് പോഷക സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയായ മലയാളിക്കൊപ്പമാണ് 2023 മെയ് 22ന് എഡിജിപി സന്ദര്‍ശിച്ചതെന്നും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്കില്‍ എവിടെയെല്ലാം പോയെന്നു രേഖപ്പെടുത്തും. അതൊഴിവാക്കാന്‍ ഔദ്യോഗിക വാഹനം ഒഴിവാക്കിയായിരുന്നു യാത്ര. പകരം വിജ്ഞാനഭാരതി ഭാരവാഹി വന്ന കാറിലാണ് എഡിജിപി പോയത്. സന്ദര്‍ശനം രഹസ്യമാക്കി വയ്ക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് സൂചന. എന്നാല്‍, സംഭവം പി വി അന്‍വര്‍ പുറത്തുവിട്ടതോടെയാണ് എഡിജിപിക്ക് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്.
സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജന്‍സ് മേധാവിക്കും സര്‍ക്കാരിനും ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചതനുസരിച്ചാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയതെങ്കില്‍ തുടര്‍നടപടിയുമുണ്ടാകില്ല.
തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനായി എഡിജിപി എം.ആര്‍.അജിത്കുമാര്‍ പൂരം കലക്കിയെന്ന് പി.വി.അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു. എഡിജിപി എം.ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ആര്‍എസ്എസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ചയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
ALSO WATCH
2023 മെയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ നടന്ന ആര്‍എസ്എസ് ക്യാംപില്‍ വച്ച് അജിത്കുമാര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു വിഡി സതീശന്റെ വെളിപ്പെടുത്തല്‍. അജിത്കുമാര്‍ ഔദ്യോഗിക വാഹനം നിര്‍ത്തിയിട്ട ഹോട്ടലിന്റെ പേരുള്‍പ്പെടെ സതീശന്‍ പുറത്തുവിട്ടിരുന്നു.
കേരള പോലീസിലെ സംഘപരിവാര സ്ലീപ്പര്‍ സെല്ലുകളെക്കുറിച്ച് കാലങ്ങളായി ആരോപണം ഉയരുന്നുണ്ട്. പോലീസില്‍ നിന്ന് വിരമിച്ച ഉന്നതര്‍ തൊട്ടടുത്ത ദിവസം തന്നെ ആര്‍എസ്എസ്-ബിജെപി വേദികളില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടത് ഇതിന് തെളിവായിരുന്നു. കേരളം പിടിക്കാന്‍ പല വിധ കുതന്ത്രങ്ങളും ബിജെപി പയറ്റുന്നതിനിടയില്‍ പോലീസിലെ ഉന്നതന്‍ ആര്‍എസ്എസ് ഉന്നത നേതാവിനെ രഹസ്യമായി സന്ദര്‍ശിച്ചതില്‍ ദുരൂഹത വര്‍ധിക്കുകയാണ്.


