26
Sep 2024
Mon
26 Sep 2024 Mon
boy dies after balloon stuck in throat

ഊതിവീര്‍പ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13കാരന്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ കാംഗ്രയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവേക് കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. സ്‌കൂള്‍ കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്കു പോവുന്നതിനിടെയാണ് വിവേക് കുമാര്‍ ബലൂണ്‍ വീര്‍പ്പിച്ചത്. സ്‌കൂള്‍ ഗേറ്റി സമീപത്തു നിന്ന് ബലൂണ്‍ വീര്‍പ്പിക്കുകയായിരുന്നു കുട്ടി.

ഇതിനിടെ കാറ്റുപോയ ബലൂണ്‍ കുട്ടിയുടെ വായ്ക്കുള്ളിലേക്കു പോവുകയും തൊണ്ടയില്‍ കുടുങ്ങി കുട്ടിക്ക് ശ്വാസതടസ്സമുണ്ടാവുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ട അധ്യാപകര്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. കൂലിപ്പണിക്കാരായ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ചികില്‍സാച്ചെലവ് താങ്ങാനാവാതെ വന്നതോടെ മുന്‍ എംഎല്‍എ നീരജ് ഭാരതി 50,000 രൂപ കുടുംബത്തിന് കൈമാറിയിരുന്നു.