ഗുവാഹത്തി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി-ജി) വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. (IIT Guwahati Student Found Dead In Hostel Room) ഇതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ വര്‍ഷം ഇത് നാലാമത്തെ വിദ്യാര്‍ഥിയാണ് മരിക്കുന്നത്.
|
സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥാപനത്തിലെ മാനസികാരോഗ്യ സംവിധാനത്തിന്റെയും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പിന്തുണയുടെയും കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ സംഭവമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള 21 വയസ്സുകാരനാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
വിദ്യാര്‍ഥിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രയാസങ്ങളും പ്രശ്നങ്ങളും നേരിടുന്ന വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട അധികൃതരെ സമീപിക്കണമെന്നും ഐഐടി-ജി വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
MTP Rafeek
ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





