28
Sep 2024
Fri
28 Sep 2024 Fri
Arvind Kejriwal get Bail from Supreme Court

ന്യൂഡല്‍ഹി: AAP ഭരിക്കുന്ന ഡല്‍ഹിയിലെ മദ്യനയത്തില്‍ അഴിമതി നടന്നുവെന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം നല്‍കി. CBI രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ സുപ്രിംകോടതി ബെഞ്ചാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അറസ്റ്റും റിമാന്‍ഡും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് ഹര്‍ജികളിലും വിശദമായ വാദം കേട്ട സുപ്രീം കോടതി സെപ്റ്റംബര്‍ അഞ്ചിനാണ് വിധി പറയാന്‍ മാറ്റിയത്.

കേസില്‍ ജാമ്യം നല്‍കുന്നത് ഹൈക്കോടതിയെ അപമാനിക്കുന്ന നടപടിയാണെന്നു ആരോപിച്ചു ജാന്യത്തെ CBI ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ സിബിഐ അങ്ങനെ പറയരുതെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.

ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീം കോടതി നേരത്തെ തന്നെ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കിയിട്ടുണ്ട്. CBI കേസ് ഉള്ളതിനാല്‍ ആണ് മോചനം നീണ്ടത്.

അതേസമയം സിബിഐ കേസില്‍ ജാമ്യം ലഭിച്ചാലും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിനും പ്രധാന ഫയലുകള്‍ ഒപ്പിടുന്നതിനും കെജ്‌രിവാളിനുള്ള വിലക്ക് തുടരുന്നതാണ്. ഈ വിലക്ക് നീക്കാന്‍ അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിനെ സമീപിക്കേണ്ടിവരും. പുതിയ ഹരജിയില്‍ തീരുമാനം ആയതോടെ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടും.

Arvind Kejriwal get Bail from Supreme Court