കൊച്ചി: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് ഇന്ന് ഉയര്‍ന്നത്. 6,825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
|
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് സ്വര്‍ണനിരക്കിലെ മാറ്റം.
ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. എന്നാല്‍, പഴയനിരക്കിലേക്ക് കുതിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
രാജ്യാന്തര വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലും വിലക്കുതിപ്പിനിടയാക്കിയത്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
രാജ്യാന്തര വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലും വിലക്കുതിപ്പിനിടയാക്കിയത്


