22
Sep 2024
Wed
22 Sep 2024 Wed
ahlan ponnonam

മനാമ: മുഹറക്ക് മലയാളി സമാജം ഈ വര്‍ഷത്തെ ഓണാഘോഷം അഹ്ലന്‍ പൊന്നോണം സീസണ്‍ -5 ഒക്ടോബര്‍ 11 വെള്ളിയാഴ്ച മുഹറക്ക് റാഷിദ് അല്‍ സയാനി ഹാളില്‍ വച്ച് നടക്കും. വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഘോഷത്തോടനുബന്ധിച്ച് വടം വലി മത്സരം, പായസ മത്സരം, ഉറിയടി, പുലികളി തുടങ്ങി നാടന്‍ മത്സരങ്ങളും നടക്കും. സ്വദേശി പൗരപ്രമുഖര്‍ അടക്കം അതിഥികളായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി ആനന്ദ് വേണുഗോപാല്‍, ട്രഷറര്‍ ശിവശങ്കര്‍, എന്റര്‍ടൈന്‍മെന്റ് വിംഗ് കണ്‍വീനര്‍ ഫിറോസ് വെളിയങ്കോട് എന്നിവര്‍അറിയിച്ചു.