07
Sep 2024
Sat
07 Sep 2024 Sat
womans dead body found in refrigerator as 32 pieces

യുവതിയെ കൊന്ന് 32 കഷ്ണങ്ങളാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു. ബംഗളുരുവിലെ മല്ലേശ്വരത്ത് ശനിയാഴ്ചയാണ് സംഭവം. 29കാരിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റഫ്രിജറേറ്റില്‍ നിന്ന് യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. യുവതി തനിച്ചുതാമസിച്ചിരുന്ന ഒറ്റമുറിവീട്ടിലെ റഫ്രിജറേറ്ററില്‍ നിന്നാണ് വെട്ടിമുറിച്ച മൃതദേഹം കണ്ടെടുത്തത്.

രണ്ടാഴ്ചമുമ്പാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക