25
Sep 2024
Sun
25 Sep 2024 Sun
Don't honk unnecessary

ഒരു ആവശ്യവുമില്ലാത്ത സമയത്ത് പോലും വാഹനത്തിന്റെ ഹോണടിക്കുന്ന സ്വഭാവക്കാരാണ് പലരും.(Don’t honk unnecessarily; Kuwait warns0  പ്രത്യേകിച്ചും ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ മുന്നിലെ വാഹനത്തിന് പോകാന്‍ വഴിയില്ലെന്ന് മനസ്സിലായാല്‍ പോലും ഹോണടിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് പിടിവീഴുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കുവൈത്ത് അധികൃതര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനാവശ്യമായി വാഹനങ്ങളുടെ ഹോണ്‍ ഉപയോഗിക്കുന്നത് കുവൈത്തിലെ നിയമ പ്രകാരം ട്രാഫിക് നിയമ ലംഘനമാണെന്ന് ജനറല്‍ കുവൈറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. നിയമം ലംഘിച്ചാല്‍ 25 കുവൈത്തി ദിനാര്‍ പിഴയായി അടക്കേണ്ടി വരും.

ALSO READ: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭാഗ്യമെത്തി; ബിഗ് ടിക്കറ്റില്‍ വിജയികളായി വീണ്ടും ഇന്ത്യക്കാര്‍

റോഡിലെ അപകട സാധ്യതയെ കുറിച്ച് മറ്റു വാഹനങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ മുന്നറിയിപ്പ് നല്‍കാനുള്ളതാണ് ഹോണ്‍ എന്ന് കുവൈത്ത് ട്രാഫിക് ബോധവല്‍ക്കരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല അബു ഹസ്സന്‍ വ്യക്തമാക്കി.