21
Sep 2024
Sun
21 Sep 2024 Sun
Abudhabi big ticket winners

അബൂദബി ബിഗ് ടിക്കറ്റില്‍ സമ്മാന ജേതാക്കാളായി വീണ്ടും ഇന്ത്യക്കാര്‍. (Abudhabi big ticket winners; Two indians won guaranteed lucky electronic draw) ബിഗ് ടിക്കറ്റിന്റെ സപ്തംബര്‍ മാസത്തിലെ ഗ്യാരന്റീഡ് ലക്കി ഇലക്ട്രോണിക് നറുക്കെടുപ്പില്‍ വിജയിച്ച മൂന്ന് പേരില്‍ രണ്ടും പേരും ഇന്ത്യക്കാരാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

100,000 ദിര്‍ഹം വീതമാണ് (22 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ഇവര്‍ നേടിയത്. ലബ്‌നാന്‍കാരനാണ് മൂന്നാമത്തെ വിജയി. ചെന്നൈയില്‍ നിന്നുള്ള 60 വയസ്സുകാരനായ അസാന പിള്ളൈ, തമിഴ്‌നാട്ടുകാരനായ ബഷീര്‍ ഉദുമണ്‍ എന്നിവരെയാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭാഗ്യം തേടിയെത്തിയത്.

അസാന പിള്ളൈ 30 വര്‍ഷമായി അബൂദബിയിലാണ് താമസം. 20 വര്‍ഷമായി അദ്ദേഹം സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന അസാന സമ്മാനത്തുക മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

ALSO READ: ഗംഗാവ്‌ലി പുഴയുടെ അടിത്തട്ടില്‍ സ്‌കൂട്ടറും തടിക്കഷ്ണങ്ങളും; തിരച്ചിലിന് അധികൃതര്‍ സഹകരിക്കുന്നില്ലെന്ന് ഈശ്വര്‍ മാല്‍പെ

വിജയി ആയെന്ന് അറിയിച്ചുള്ള കോള്‍ ലഭിച്ചപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും മകന്റെ ഉപരിപഠനത്തിനായി പണം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടുകാരനായ ബഷീര്‍ 2004 മുതല്‍ ദുബൈയില്‍ താമസിച്ച് വരികയാണ് അദ്ദേഹം. 20 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. പത്ത് വര്‍ഷമായി സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുമുണ്ട്. സമ്മാനത്തുകയില്‍ നിന്ന് കുടുംബത്തിന് തന്റെ വിഹിതം നല്‍കും.

ലെബനനില്‍ നിന്നുള്ള 51 വയസ്സുകാരനായ ഫൗദ് ഖലീഫ് ആണ് സമ്മാനം നേടിയ മൂന്നാമന്‍. അഞ്ച് വര്‍ഷമായി സ്ഥിരമായി ഇദ്ദേഹം ഗെയിം കളിക്കുന്നുണ്ട്. എല്ലാ മാസവും രണ്ട് ടിക്കറ്റുകള്‍ വരെയെടുക്കും. മകന് വേണ്ടി സമ്മാനത്തുക ചെലവാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. 20 മില്യണ്‍ പ്രൈസ് ആണ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം.

ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഓട്ടോമാറ്റിക് ആയി പങ്കെടുക്കാനുമാകും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേര്‍ക്ക് ഇ-ഡ്രോ വഴി AED 100,000 ലഭിക്കുക.

ഒക്ടോബര്‍ മൂന്നിന് AED 20 million നേടാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും. സപ്തംബര്‍ 30 വരെ ടിക്കറ്റുകള്‍ വാങ്ങാം. www.bigticket.ae വെബ്‌സൈറ്റിലൂടെയോ സായിദ് ഇന്റര്‍നാഷണല്‍ വിമാനത്താവളം, അല്‍ ഐന്‍ വിമാനത്താവളം എന്നിവിടങ്ങളിലെ കൗണ്ടറുകളില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങാം.