05
Sep 2024
Mon
05 Sep 2024 Mon
Tution teacher arrested for sexually harassing girl student

തൃശൂർ ആളൂരിൽ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. വെള്ളാഞ്ചിറ സ്വദേശി ശരത്ത്(28)ആണ് പിടിയിലായത്. മൂന്ന് ട്യൂഷൻ സെന്ററുകളുടെ ഉടമയായ ശരത്ത് മൂന്നുവർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. ന​ഗ്നചിത്രം പകർത്തിയ പ്രതി വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പുറത്തു പറഞ്ഞാൽ‌ നഗ്നചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതി പീഡനം തുടർന്നിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഗ്നചിത്രങ്ങൾ ശരത്തിന്റെ കൈവശം ഉള്ളതിനാലാണ് പരാതി നൽകാതിരുന്നതെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നതും ശരത്താണ്. പിടിയിലാകുന്നതിനു മുൻപ് ഫോണിൽനിന്ന് പെൺകുട്ടിയുടെ ചിത്രങ്ങൾ ശരത് ഡിലീറ്റ് ചെയ്തു. തെളിവുകൾ ശേഖരിക്കാനായി ഫോൺ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് പ്രതി പീഡനം തുടങ്ങിയത്. പിന്നീട് പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിലായി. എൻജിനീയറിങ് പഠനത്തിനായി പോയപ്പോൾ സുഹൃത്തിനോട് പീഡനവിവരം വെളിപ്പെടുത്തുകയും സുഹൃത്തിന്റെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക