05
Sep 2024
Sat
05 Sep 2024 Sat
father and four daughters found dead inside home

അച്ഛനും നാലു പെണ്‍മക്കളും ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍. ഡല്‍ഹിയിലാണ് ദാരുണമായി സംഭവം. ഹീരാലാല്‍ ശര്‍മ(46), മക്കളായ നീതു(26), നിക്കി(24), നീരു(23), നിധി(20)എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍മക്കളില്‍ രണ്ടുപേര്‍ ഭിന്നശേഷിക്കാരാണ്. വീട്ടിനുള്ളില്‍ നിന്ന് മൂന്ന് വിഷപാക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ച പെണ്‍കുട്ടികളുടെ നാലുപേരുടെയും കഴുത്തിലും അരയിലുമായി ചുവന്ന ചരടുകള്‍ കെട്ടിയിരുന്നതായി പോലീസ് പറഞ്ഞു. ഹീരാലാല്‍ ശര്‍മയുടെ ഭാര്യ ഒരുവര്‍ഷം മുമ്പ് കാന്‍സര്‍ ബാധിച്ചു മരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമയാണ് വിവരം പോലീസിനെ അറിയിച്ചത്. സെപ്തംബര്‍ 24ന് ശേഷം വീട്ടുകാരെ പുറത്തുകണ്ടിരുന്നില്ല. വാതിലില്‍ മുട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെയാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. എന്തോ ദ്രാവകം ശേഷിക്കുന്ന അഞ്ചു ഗ്ലാസുകള്‍ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ആശാരിയായ ഹീരാലാലിന് ഭാര്യയുടെ മരണശേഷം ജോലിക്കു പോവാനായിരുന്നില്ലെന്നും ഭിന്നശേഷിക്കാരായ പെണ്‍മക്കളുടെ ചികില്‍സയും മറ്റുമായി എപ്പോഴും ആശുപത്രിയില്‍ പോവേണ്ടി വന്നിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക