01
Sep 2024
Sun
01 Sep 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണശേഷം നടന്ന പ്രഥമ നേതൃ യോഗത്തിൽ മുതിർന്ന നേതാവ് പ്രകാശ് കാരാട്ടിന് പകരം ചുമതല നൽകി. സിപിഎം പോളിറ്റ് ബ്യൂറോയുടെയും (PB ) കേന്ദ്ര കമ്മിറ്റിയുടെയും (CC ) കോര്‍ഡിനേറ്ററായാണ് താല്‍ക്കാലിക ചുമതല നല്‍കിയത്. 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരും വരെ പ്രകാശ് കാരാട്ട് കോര്‍ഡിനേറ്ററായി തുടരും. നിലവിൽ പിബി അംഗമായ കാരാട്ട്, മുമ്പ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയിരുന്നിട്ടുണ്ട്.

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിക്ക് പകരമാണ് കാരാട്ടിൻ്റെ വരവ്.
പോളിറ്റ് ബ്യൂറോ ശുപാര്‍ശ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു.

രണ്ടു ദിവസം ആയി നടന്നുവരുന്ന
കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ച ചര്‍ച്ചകളും കേന്ദ്ര കമ്മിറ്റിയില്‍ നടക്കും. ഇതിനു പുറമെ ജമ്മു കശ്മീര്‍, ഹരിയാന തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പൊതു രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ആകും. അതേസമയം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല.

Prakash Karat to be Polit Bureau’s interim coordinator