ആലപ്പുഴ: കായലില്‍ ചാടിയ മകളെ രക്ഷിക്കാനുള്ള പിതാവിന്റെ ശ്രമം ദുരന്തത്തില്‍ കലാശിച്ചു. (A father drowned trying to save his daughter who jumped into the lake during an argument on a houseboat) ഹൗസ്ബോട്ട് യാത്രക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മകള്‍ കായലില്‍ ചാടിയത്. രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് മുങ്ങിമരിക്കുകയായിരുന്നു.
|
മകളെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് തിരുനെല്‍വേലി വഞ്ചിപുരം കോയില്‍തെണ്ട തെരുവില്‍ ജോസഫ് ഡി. നിക്സണാണ് (58) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ ആര് ബ്ലോക്കിന് സമീപത്തെ ചിത്തിരക്കായലിലാണ് സംഭവം.
ALSO READ: മകളെ ഉപദ്രവിച്ചതിന് മരുമകനെ ഓടുന്ന ബസ്സില്‍ ശ്വാസംമുട്ടിച്ചു കൊന്നു
തിരുനെല്‍വേലിയില്‍നിന്ന് എത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമായിരുന്നു ഹൗസ്ബോട്ടിലുണ്ടായിരുന്നത്. യാത്രക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഹയ ബിനിഷ (30) വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. യുവതിയെ രക്ഷിക്കാനായി ജോസഫും മകനും പിറകെ ചാടി. നിലവിളി കേട്ട് ഓടിയെത്തിയ ബോട്ട് ജീവനക്കാര്‍ ജോസഫിനെയും മകനെയും കരക്കുകയറ്റി.
സ്പീഡ്ബോട്ടില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന് കാര്യമായ പരിക്കില്ല. മകള്‍ വെള്ളത്തില്‍നിന്ന് കയറാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് യുവതിയെ ബലമായി പിടിച്ചുകയറ്റി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.


