16
Oct 2024
Sun
16 Oct 2024 Sun
Mangaluru former MLA s brother went missing

മംഗളുരുവിലെ മുന്‍ എംഎല്‍എ മൊഹിയുദ്ദിന്‍ ബാവയുടെ സഹോദരനും ബിസിനസുകാരനുമായ മുംതാസ് അലിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ബിസിനസുകാരനായ മുംതാസ് അലി ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. വീട്ടിലേക്ക് തിരികെ വരാതായതോടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരച്ചില്‍ നടത്തിവരുന്നതിനിടെ പമ്പൂര്‍ പോലീസ് മംഗളുരുവിലെ കുളൂര്‍ പാലത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ അപകടത്തില്‍പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസില്‍ പുഴയിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. മുംതാസ് അലിക്കു വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക