പനാജി: ഗോവയില്‍ ആര്‍എസ്എസിനെതിരേ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വന്‍ പ്രതിഷേധം.(Massive protest by Christian community demanding arrest of RSS leader in Goa) സെന്റ് ഫ്രാന്‍സിസ് സേവിയറിനെതിരായ ആര്‍.എസ്.എസ് നേതാവിന്റെ വിദ്വേഷ പരാമര്‍ശത്തെ തുടര്‍ന്നാണ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒന്നടങ്കം രംഗത്തിറങ്ങിയത്.
|
പരാമര്‍ശം നടത്തിയ ആര്‍എസ്എസ് മുന്‍ ഗോവ യൂണിറ്റ് മേധാവി സുഭാഷ് വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ രംഗത്തിറങ്ങിയോതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ നടത്തിയ പ്രതിഷേധം ചിലയിടങ്ങളില്‍ സംഘര്‍ഷാത്മകമായതോടെയാണ് സുരക്ഷ ശക്തമാക്കിയത്.
ALSO READ: കെടി ജലീല്‍ ആര്‍എസ്എസിന് വടികൊടുക്കുന്നു: സമസ്ത കാന്തപുരം വിഭാഗം
മാര്‍ഗോ സിറ്റിയില്‍ പ്രതിഷേധക്കാര്‍ ദേശീയപാത തടയുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. അഞ്ച് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപി നിരന്തരം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ്. ഗോവയുടെ മതസൗഹാര്‍ദത്തെയാണ് ബിജെപി ആക്രമിച്ചതെന്നും രാഹുല്‍ വിമര്‍ശിച്ചു. ഗോവ മാത്രമല്ല ഇന്ത്യയൊന്നാകെ ഭിന്നിപ്പിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.
അതേസമയം, പ്രതിഷേധം ശക്തമാകുന്നതിനിടെ ഗോവ പള്ളി അധികൃതര്‍ സമാധാനത്തിനും സംയമനത്തിനും ആഹ്വാനം ചെയ്തു. സെന്റ് ഫ്രാന്‍സ് സേവ്യറിന്റെ തിരുശേഷിപ്പുകളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും ഗോവന്‍ ജനത ആരാധിക്കുന്ന സെന്റ് ഫ്രാന്‍സിസിനെ ഗോവയുടെ സംരക്ഷകനായി കാണാനാവില്ലെന്നുമാണ് സുഭാഷ് വെലിങ്കര്‍ പറഞ്ഞത്.





