30
Oct 2024
Thu
30 Oct 2024 Thu
Bhakra Nangal Train

ടിക്കറ്റ് എടുക്കേണ്ടാത്ത, യാത്ര ചെലവിന് ഒരുരൂപ പോലും ആവശ്യമില്ലാത്ത സൗജന്യയാത്ര അനുവദിക്കുന്ന ഒരു ട്രെയിനുണ്ട് ഇന്ത്യയില്‍.(Free train service in India)  എല്ലാ ദിവസവും സര്‍വ്വീസ് നടത്തുന്ന ചെക്കിങ്ങിന് ടിടിഇ ം ഇല്ലാത്ത ട്രെയിന്‍. ഭക്രാ-നംഗല്‍ ട്രെയിന്‍ എന്നാണ് ഈ സൗജന്യ ട്രെയിനിന്റെ പേര്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ 75 വര്‍ഷമായി ഈ ട്രെയിന്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നുണ്ട്. നംഗലില്‍ നിന്ന് യാത്രാസൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്താണ് ട്രെയിന്‍ സര്‍വ്വീസ് ആദ്യമായി ആരംഭിച്ചത്. പഞ്ചാബിന്റെയും ഹിമാചലിന്റെയും അതിര്‍ത്തികളിലൂടെ ഭക്രയ്ക്കും നംഗലിനും ഇടയിലാണ് ഈ വണ്ടി ഓടുന്നത്.

ശിവാലിക് മലനിരകളിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍ സത്ലുജ് നദി മുറിച്ചുകടന്നാണ് പോകുന്നത്. എല്ലാദിവസവും രാവിലെ 7.05-ന് നംഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.20-ന് ഭക്രയില്‍ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പുള്ളത്. ഇത് 4.20 ആകുമ്പോഴേക്ക് ഭക്രയിലെത്തും.

25 ഗ്രാമങ്ങള്‍ ചുറ്റിപോകുന്ന ഈ ട്രെയ്‌നിനെ ഏകദേശം മുന്നൂറോളം ആളുകള്‍ആശ്രയിക്കുന്നു. 27.3 കിലോമീറ്ററാണ് യാത്രാ ദൂരം. കൂടുതലും ഉപയോഗപ്പെടുത്തുന്നത് തൊഴിലാളികളും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുമാണ്.