25
Oct 2024
Mon
25 Oct 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു നടക്കുന്ന തട്ടിപ്പിനെതിരെ പ്രശസ്ത ഗായിക കെ.എസ് ചിത്ര പൊലീസില്‍ പരാതി നല്‍കി. വ്യാജ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഉണ്ടാക്കി പേരും ചിത്രവുംവെച്ച് പണം നിക്ഷേപിക്കാനാവശ്യപ്പെട്ടുകൊണ്ട് തട്ടിപ്പ് നടക്കുന്നുവെന്നാണ് പരാതി. തന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചിത്ര പോലീസിനെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് സൈബര്‍ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകള്‍ പൂട്ടിച്ചു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിന്‍വലിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചിത്ര സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടിരുന്നു. ഇത് ശരിക്കും ചിത്ര ചേച്ചിയാണോ എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ അതെയെന്നും താന്‍ ഒരു കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണെന്നും വ്യാജന്‍ മറുപടി കൊടുക്കുന്നതാണ് സ്‌ക്രീന്‍ഷോട്ടിലുണ്ടായിരുന്നത്. 10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോണ്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു എന്നിങ്ങനെയെല്ലാം ആണ് ചിത്രയുടെ പേരിലുള്ള വാഗ്ദാനങ്ങള്‍.

Famous singer Chitra's name and picture scam: 50,000 and iPhone on investment of 10,000

ഇത്തരം സന്ദേശങ്ങളില്‍ വീഴരുതെന്ന് നേരത്തെ ചിത്ര അഭ്യര്‍ത്ഥിച്ചിരുന്നു. തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. താന്‍ പിന്നണി ഗായികയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസഡറുമാണെന്ന് വ്യാജ അക്കൗണ്ടില്‍ നിന്നുമയച്ച മെസേജില്‍ പറയുന്നു. റിലയന്‍സില്‍ 10000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കിപ്പുറം 50000 രൂപയാക്കി മടക്കി തരുമെന്നും താല്‍പര്യമെങ്കില്‍ നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോടു ചോദിച്ചാല്‍ മതിയെന്നുമുള്ള തരത്തിലാണ് ചിത്രയുടെ പേരില്‍ വ്യാജ മെസേജുകള്‍ പോയിരിക്കുന്നത്.

Famous singer Chitra’s name and picture scam: 50,000 and iPhone on investment of 10,000