23
Oct 2024
Tue
23 Oct 2024 Tue
Bihar violence

പട്‌ന: ബിഹാറില്‍ ദുര്‍ഗാ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.(Two killed in Bihar during idol immersion)  തലേവര്‍ സാഹ്നി, ഭഗത് മാന്‍ജി എന്നിവരാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. സംഘര്‍ഷത്തിന് പിന്നാലെ സുപ്പി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദെങ് ഗ്രാമത്തിലെ ആളുകള്‍ തെരുവുകള്‍ ഉപരോധിക്കുകയും ടയറുകള്‍ക്ക് തീയിടുകയും ചെയ്തു. സംഭവത്തില്‍ ഉടന്‍ നീതി ലഭിക്കണമെന്ന് പറഞ്ഞ അവര്‍ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ദുര്‍ഗാദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്ത് ഒരു കൂട്ടര്‍ മടങ്ങുന്നതിനിടെ മറ്റൊരു വിഭാഗവുമായി വാക്തര്‍ക്കമുണ്ടാവുകയായിരുന്നു. ഒരേ സമുദായത്തില്‍പ്പെട്ടവര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഇരുവിഭാഗങ്ങളും പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനിടെ രണ്ടുപേര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നുവെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ രാം കൃഷ്ണ പറഞ്ഞു. പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേസുമായി ബന്ധപ്പെട്ട് 20 പേരെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം അടക്കം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടര്‍ സംഘര്‍ഷങ്ങള്‍ തടയാനുള്ള നീക്കങ്ങളും തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക