മലയാളിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബംഗളുരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് സ്വദേശിനി കിഴക്കേപ്പാത്തിക്കല്‍ വീട്ടില്‍ അനഘ ഹരി(20)യാണ് മരിച്ചത്. ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി കോളജ് ഓഫ് നഴ്‌സിങ്ങില്‍ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ അനഘയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
|
സുഖമില്ലെന്നു പറഞ്ഞ് ഉച്ചയോടെ മുറിയിലേക്ക് പോയ അനഘയെ ഏറെസമയം കഴിഞ്ഞു കാണാതെ വന്നതോടെ വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. പിന്നീട് ബലംപ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. പോലീസ് മുറിയില്‍ നടത്തിയ പരിശോധനയില്‍ അനഘയുടെ ആത്മഹത്യാക്കുറിപ്പും മരണത്തിന് തൊട്ട് മുമ്പ് പെണ്‍കുട്ടി സ്വയം പകര്‍ത്തിയ വീഡിയോയും കണ്ടെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





