27
Oct 2024
Sun
27 Oct 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലക്കപ്പാറ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നാല് വയസുകാരിയെ പുലി കടിച്ചുകൊന്നു. ജാർഖണ്ഡ് സ്വദേശി അനുൽ അൻസാരിയുടെയും നസ്റിൻ ഖാത്തുവിന്റെയും മകൾ അപ്‌സർ ഖാത്തൂൺ ആണ് മരിച്ചത്. വാൽപ്പാറയിലെ ഉഴമല മറ്റത്ത് ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയെ കാട്ടിൽ നിന്നെത്തിയ പുലി ആക്രമിക്കുകയായിരുന്നു. കുട്ടിയെ വലിച്ചിഴച്ച് തേയിലത്തോട്ടത്തിലേക്ക് കൊണ്ടുപോയി. മാതാപിതാക്കൾ എസ്റ്റേറ്റിൽ ജോലിയിലായ സമയത്താണ് പുലി ആക്രമിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചലിലാണ് കുട്ടിയെ കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചു. തലയുടെ ഭാഗത്തായിരുന്നു ആക്രമണം. മറ്റ് ഭാഗങ്ങളിലും മുറിവുകൾ ഉണ്ട്.

മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പുലിയുടെ ആക്രമണം പതിവായ പ്രദേശം ആണിത്.

girl was bitten by a tiger while playing in her backyard in Valpara